രാഹുല്‍ ഗാന്ധിക്ക് ഏപ്രില്‍ 11ന് വായനാട്ടില്‍ വന്‍ സ്വീകരണം
കൊയിലാണ്ടി: ഇന്ത്യന്‍ രാഷ്ടീയത്തിലെ കള്ളനാണയങ്ങളെ തുറന്ന് കാട്ടിയതിന്റെ പേരില്‍ പാര്‍ലിമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി വായനാടില്‍ എത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഏപ്രില്‍ 11ന് വായനാട്ടില്‍ ഒരുക്കുന്ന സ്വീകരണ ഒരുക്കും.
പരിപാടി വന്‍ വിജയമാക്കാന്‍ കൊയിലാണ്ടി, ബാലുശ്ശേരി, പേരാമ്പ്ര നിയോജക മണ്ഡലങ്ങളിലെ നേതൃതല യോഗം തീരുമാനിച്ചു.
ഡി സി സി പ്രസിഡണ്ട് അഡ്വ കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
കെ പി സി സി ജനറല്‍ സിക്രട്ടറി അഡ്വ. കെ ജയന്ത്, സത്യന്‍ കടിയങ്ങാട്, മഠത്തില്‍ നാണു മാസ്റ്റര്‍, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, രത്‌ന വല്ലി ടീച്ചര്‍, ടി. ഗണേഷ് ബാബു, സന്തോഷ് തിക്കോടി, രാജേഷ് കീഴരിയൂര്‍. മുനീര്‍ എരവത്ത്, വി. വി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.


