‘രോഹന്‍സ് ക്രിക്കറ്റ് ക്ലബ് ‘ ന്റെ ജെഴ്‌സി പ്രകാശനം ചെയ്തു

കൊയിലാണ്ടി: രോഹന്‍ എസ് കുന്നുമ്മല്‍ – ഇന്ത്യ എ ടീമിന്റെയും കേരളാ ടീമിന്റെയും വിശ്വസ്ഥനായ ഓപ്പണിങ്ങ് ബാറ്റസ്മാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് കൊയിലാണ്ടിയുടെ സംഭാവനയാണ്, നടേരിയില്‍ ക്രിക്കറ്റിനായി നിരവധി മികച്ച കളിക്കാരും, ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെയും സ്വപ്നമായിരുന്ന പുതിയൊരു ക്രിക്കറ്റ് ടീം.

പ്രിയപ്പെട്ട താരം രോഹന്റെ പേരു നല്‍കി ‘രോഹന്‍സ് ക്രിക്കറ്റ് ക്ലബ് ‘ (Rohans CC Ndr) കാലിക്കറ്റ് ടീമിന്റെ ജഴ്‌സി പ്രകാശനം രോഹന്‍ കുന്നുമ്മലിന്റെ പിതാവും മുന്‍ കാല ക്രിക്കറ്ററുമായ സുശില്‍ എസ് കുന്നുമ്മല്‍, ടീം ക്യാപ്റ്റന്‍ ഷംസുദ്ധീന് ഇന്റന്‍സ് സയെന്‍സ് സെന്റര്‍ കൊയിലാണ്ടി സ്‌പോണ്‍സര്‍ ചെയ്ത ടീം ജഴ്‌സി നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍, പി. പി. ഫാസില്‍, ജിജോ പുളിക്കല്‍, കെ. കെ. മനോജ് കാവില്‍, സൂരജ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!