ഏകദിന വര്‍ക്ക്‌ഷോപ്പ്

പ്ലസ്ടു പാസ്സായ ഐ.ടി മേഖലയില്‍ തൊഴില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ എച്ച് സി എല്‍ ടെക്നോളജീസ് നടത്തുന്ന തൊഴിലധിഷ്ഠിത പരിപാടിയായ ടെക്.ബീ പ്രോഗ്രാമിനെക്കുറിച്ച് അവബോധം നല്‍കുന്നതിനായുള്ള ഏകദിന വര്‍ക്ക്‌ഷോപ്പ്

ഏപ്രില്‍ 11ന് രാവിലെ 10 മണിയ്ക്ക് നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി (ഗേള്‍സ്) സ്‌കൂളില്‍ നടക്കും. പ്ലസ്ടുവിന് മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാവുന്നതാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2377786

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!