അരിക്കുളം സാംസ്കാരിക വേദിയുടെ സാംസ്കാരികോത്സവം ഡിസംബര്‍ 25 മുതല്‍ 30 വരെ

അരിക്കുളം: അരിക്കുളം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 25 മുതല്‍ 30 വരെ കുരുടിവീട് കേന്ദ്രീകരിച്ച് വിപുലമായ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. ഉത്സവത്തിന്റെ ഭാഗമായി ‘നാടകരാവ്’ പ്രൊഫഷണല്‍ നാടകോത്സവം, പുസ്തകോത്സവം, പ്രഭാഷണങ്ങള്‍, കുട്ടികള്‍ക്കായുള്ള നാടകകളരി, വീട്ടുമുറ്റ സദസ്സുകള്‍, പ്രാദേശിക കലാവിരുന്നുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും.
സാംസ്കാരികോത്സവത്തിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം പ്രശസ്ത നാടക പ്രവര്ത്തകന് പ്രദീപ് കുമാര്‍ കാവുന്തറ ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി. രമണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സി. ബാലകൃഷ്ണന്, ഇ. രാജന് മാസ്റ്റര്‍, അഷറഫ് വെള്ളോട്ട്, ശേഖരന് മാസ്റ്റര്‍, സി. അരവിന്ദന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി. എം. വിനോദ് കുമാര്‍ സ്വാഗതവും ടി. സുരേഷ് നന്ദിയും പറഞ്ഞു.
സംഘാടകസമിതി ഭാരവാഹികള്‍: ചെയര്‍പേഴ്സണ്‍: പി.പി. രമണി (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
കണ്‍വീനര്‍: എം.സി. കുഞ്ഞിരാമന്, ട്രഷറര്‍: അഷറഫ് വെള്ളോട്ട്, കോ-ഓര്‍ഡിനേറ്റര്‍: അനില്‍ കോളിയോട്ട്.












