കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി വയോധികന് മരിച്ചു

കൊയിലാണ്ടി: ആനക്കുളത്ത് ട്രെയിന്‍ തട്ടി വയോധികന് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ്സ് ഇടിച്ചാണ് മരണം സംഭവിച്ചത്.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ള മുണ്ടും വെള്ള ഷര്‍ട്ടുമാണ് വേഷം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി.












