ഫിഷറീസ് ഗാർഡ്, പ്രൊജക്റ്റ്‌ കോർഡിനേറ്റർ നിയമനം

ഫിഷറീസ് ഗാർഡ്, പ്രൊജക്റ്റ്‌ കോർഡിനേറ്റർ നിയമനം

ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കോരപ്പുഴ പദ്ധതിയിലേക്ക് പ്രൊജക്ട് കോർഡിനേറ്ററെയും ബാക്ക് വാട്ടർ പെട്രോളിങ്ങിനായി ഫിഷറീസ് ഗാർഡിനെയും നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

പ്രോജക്ട് കോർഡിനേറ്റർ യോഗ്യത: ഫിഷറീസ് സയൻസിൽ ഉള്ള ബിരുദം/ ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം/ അംഗീകൃത സർവകലാശാലയിൽ നിന്നും മറൈൻ കോഴ്സുകളിലുള്ള ബിരുദാനന്തര ബിരുദം/ സുവോളജിയിൽ ബിരുദാനന്തര ബിരുദം.
ഫിഷറീസ് ഗാർഡ് യോഗ്യത: വി. എച്ച്. എസ്. ഇ. ഫിഷറീസ് അല്ലെങ്കിൽ ഹയർസെക്കൻഡറി പാസായവരും 40 വയസ്സിൽ താഴെ പ്രായമുള്ള വരും ആയിരിക്കണം. രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർക്കും ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ജനിച്ചവർക്കും മുൻഗണന ഉണ്ടായിരിക്കും.

അപേക്ഷകർ വ്യക്തിവിവരണത്തോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നവംബർ 25 ന് കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കേണ്ടതാണ്. പ്രോജക്ട് കോർഡിനേറ്റർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച രാവിലെ പത്തരയ്ക്കും ഫിഷറീസ് ഗാർഡ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 11:30 ക്കും നടക്കും.
ഫോൺ: 0 4 9 5 2 3 8 3 7 8 0

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!