സേവാഭാരതിയുടെ സമാനതകളില്ലാത്ത സേവനം ഈ മണ്ണിന്റെ നന്മ: ശശികല ടീച്ചര്‍

ചെങ്ങോട്ടുകാവ്: സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അയ്യപ്പ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി ശശികല ടീച്ചര്‍ നിര്‍വഹിച്ചു. സേവാഭാരതിയുടെ സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങള്‍ ഈ മണ്ണിന്റെ നന്മയാണെന്ന് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ അയ്യപ്പ സേവാ കേന്ദ്രം ചെയര്‍മാന്‍ ഡോ. ഒ. വാസവന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് ശ്രീകല സതീശന്‍ (കേളോത്ത്), സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റിനായി ഭൂമി ദാനമായി നല്‍കി. സേവാഭാരതിക്ക് വേണ്ടി രാഷ്ട്രീയ സ്വയംസേവക സംഘം ഖണ്ഡ് സംഘചാലക് വി. എം. രാമകൃഷ്ണന്‍ ഭൂമി ഏറ്റുവാങ്ങി.

സേവാഭാരതി കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. എം. രജി സേവാ സന്ദേശം നല്‍കി. ആര്‍.എസ്.എസ് ഖണ്ഡ് സംഘചാലക് വി. എം. രാമകൃഷ്ണന്‍, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ഗീത, ഏഴാം വാര്‍ഡ് മെമ്പര്‍ സരീഷ്, സേവാഭാരതി ചേമഞ്ചേരി യൂണിറ്റ് സെക്രട്ടറി ബിനീഷ് ബിജലി, ഗുരുസ്വാമി കണ്ണന്‍ പായിച്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങിന് അഡ്വ. എ. വി. നിധിന്‍ സ്വാഗതവും അഡ്വ. ടി. സി. വിജയന്‍ നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!