ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റയും മരുന്നും സൗജന്യമായി നല്‍കണം: കേരള മൃഗസംരക്ഷണ വകുപ്പ് സ്റ്റാഫ് അസോസിയേഷന്‍

കൊയിലാണ്ടി: വരുമാന മാര്‍ഗ്ഗം ലഭ്യമാകുന്നത് വരെ ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റയും മരുന്നും സൗജന്യമായി നല്‍കണമെന്ന് കേരള മൃഗസംരക്ഷണ വകുപ്പ് സ്റ്റാഫ് അസോസിയേഷന്‍ അകലാപ്പുഴയില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കന്നുകാലി രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെറുകിട കര്‍ഷകരെ സംരക്ഷിക്കുകയും, യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതികള്‍ നടപ്പാക്കുകയും വേണം. പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, സ്ഥലംമാറ്റങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ നരേഷ് കുമാര്‍ കുന്നിയൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. റോസ്‌മേരി ഡിക്കോത്ത അധ്യക്ഷത വഹിച്ചു. കെ. സി. ഷാജീവന്‍, മനോജ് കുമാര്‍ പാറപ്പുറത്ത്, ഷീലമാട്ടി, ദീപ്തി കെ, പി. കെ. അമൃതരാജ്, ബാബു മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. പി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്ത യാത്രയയപ്പ് സമ്മേളനത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച എം. സച്ചിദാനന്ദന്‍, എ.എഫ്.ഒ രഞ്ജിനി, കെ. പി. മോഹനന്‍ എന്നിവരെയും കായിക താരം എസ്. ശ്രേയ ലക്ഷ്മിയെയും ആദരിച്ചു.
ഭാരവാഹികള്‍: റോസ്‌മേരി ഡിക്കോത്ത (പ്രസിഡന്റ്), ഷാജീവന്‍ കെ (സെക്രട്ടറി), ലീന ടി. പി (ട്രഷറര്‍). വനിതാ കമ്മിറ്റി: ഷീലാമ്മ ടി. ഡി (പ്രസിഡന്റ്), ബിന്ദു എന്‍ (സെക്രട്ടറി).












