പേരാമ്പ്രയില്‍ മഹാത്മാഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു; ഷാഫി പറമ്പില്‍ എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു

പേരാമ്പ്ര:  പേരാമ്പ്രയില്‍ മഹാത്മാഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിമ സ്ഥാപിച്ചത്. ഗാന്ധി ജയന്തി ദിനമായ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.പി പ്രതിമയുടെ അനാച്ഛാദനവും ഗാന്ധി സ്മൃതി സദസ്സിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.
പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക അനുമതിയോടെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്താണ് ഗാന്ധി പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സമകാലിക സമൂഹത്തില്‍ ഗാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തിയേറി വരികയാണെന്നും, മതസൗഹാര്‍ദ്ദവും സാമൂഹ്യനീതിയും കാത്തുസൂക്ഷിക്കാന്‍ ഇത്തരം സ്മരണകള്‍ പുതുക്കുന്നത് അനിവാര്യമാണെന്നും ഷാഫി പറമ്പില്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് മുനീര്‍ എരവത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ. പ്രവീണ്‍കുമാര്‍, ഫാത്തിമ തഹ്ലിയ, വി.ടി. സൂരജ് തുടങ്ങിയ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. പ്രതിമ അനാച്ഛാദനത്തോടനുബന്ധിച്ച് വിപുലമായ രീതിയിലാണ് സ്മൃതി സദസ്സ് സംഘടിപ്പിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!