സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് കൊയിലാണ്ടിയിൽ; സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സൈക്കിൾ പോളോ അസോസിയേഷന്റെ സംസ്ഥാന ചാമ്പ്യൻഷിപ്പ് ഒക്ടോബർ 17, 18, 19, 20 തീയതികളിൽ കൊയിലാണ്ടിയിൽ വെച്ച് നടക്കും. ചാമ്പ്യൻഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ നിർവ്വഹിച്ചു. കേരള സൈക്കിൾ പോളോ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ. ഹാഷിം മാട്ടുമ്മൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കമ്മിറ്റി ജനറൽ കൺവീനർ ശ്രീലാൽ പെരുവട്ടൂർ സ്വാഗതം പറഞ്ഞു.
ജി. വി. എച്ച്. എസ്.എസ് കൊയിലാണ്ടി പ്രിൻസിപ്പൽ എൻ. വി. പ്രദീപ്കുമാർ, പ്രധാനാധ്യാപിക ഷജിത ടി., പി. ടി. എ പ്രസിഡന്റ് എ. സജീവ് കുമാർ എന്നിവരും നഗരസഭ കൗൺസിലർമാരായ സി. കെ. ജയദേവൻ, ദൃശ്യ, രമ്യ പണ്ടാരക്കണ്ടി, ദാമോദരൻ എന്നിവരും ബിജേഷ് പാലക്കൽ, നജീബ് കെ. എം., എം. ജി. ബൽരാജ് എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്നു. നവീന ബിജു നന്ദി രേഖപ്പെടുത്തി.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മികച്ച സൈക്കിൾ പോളോ താരങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ആരംഭിച്ചിരിക്കുന്നത്.












