വോളിബോള്‍ സൗഹൃദ മത്സരം: വിജയികളായി റൂറല്‍ ജില്ലാ പോലീസ് ടീം

വടകര: 47-ാമത് കേരള സ്റ്റേറ്റ് പോലീസ് അത്ലറ്റിക് ആന്‍ഡ് സ്‌പോര്‍ട്‌സ് മീറ്റ് 2026ന്റെയും ഓപ്പറേഷന്‍ തൂഫാന്റേയും ഭാഗമായി കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് ടീമും ഐപിഎം അക്കാദമി വോളിബോള്‍ ടീമും തമ്മില്‍ സൗഹൃദ വോളിബോള്‍ മത്സരം സംഘടിപ്പിച്ചു. ഐപിഎം അക്കാദമിയില്‍ നടന്ന മത്സരത്തില്‍ കായിക താരങ്ങളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. മത്സരത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് ടീം വിജയികളായി.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് മത്സരം ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് പ്രതീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ദേശീയ വോളിബോള്‍ താരവും ബി.എസ്.എഫ് ഡെപ്യൂട്ടി കമാണ്ടന്റുമായ റോയ് ജോസഫ് മുഖ്യാതിഥിയായി. കോഴിക്കോട് റൂറല്‍ ഡിവൈഎസ്പി സ്‌പെഷ്യല്‍ ബ്രാഞ്ച് ജി ബാലചന്ദ്രന്‍, റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി റാണാ ചന്ദ്രന്‍ മുന്‍ ബി.എസ്.എഫ് ഡെപ്യൂട്ടി കമാണ്ടന്റും ഐ.പി.എം അക്കാദമി ഡയറക്ടറുമായ കെ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.












