വൈകുന്നേരം 7നും 12നും ഇടയില്‍ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി. വൈകിട്ട് 7 മുതൽ രാത്രി 12 വരെ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി തടസപ്പെടാൻ സാധ്യതയുണ്ട്.

പീക്ക് സമയത്ത് കേരളത്തിൽ 600 മുതൽ 700 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് നിലവിലുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു. ദേശീയതലത്തിലെ വൈദ്യുതി ക്ഷാമം, പവർ എക്‌സ്‌ചേഞ്ചിൽനിന്ന് ആവശ്യമായ വൈദ്യുതി ലഭിക്കാത്തത്, മഴ കുറഞ്ഞതിനെ തുടർന്നുള്ള ഉൽപ്പാദനക്കുറവ് എന്നിവയാണ് പ്രതിസന്ധിക്ക് കാരണം. ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!