ശോഭിക വെഡ്ഡിംഗ്സിൻ്റെ ഓണം സീസൺ ലോഗോ പ്രകാശനം ചെയ്തു “TREND ONAM TRADITION ONAM”

“TREND ONAM TRADITION ONAM”
ഓണത്തിന് ട്രെൻഡാകാൻ തയ്യാറെടുക്കുന്നവർക്ക് സന്തോഷവാർത്ത. മലബാറിന്റെ സ്വന്തം ശോഭിക വെഡ്ഡിംഗ്സ് ഈ വർഷത്തെ ഓണക്കളക്ഷനുകളുമായി ഒരുങ്ങിക്കഴിഞ്ഞു. വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സിൻ്റെ ഓണം സീസൺ ലോഗോ പ്രകാശനം നടത്തി. “TREND ONAM TRADITION ONAM”
കൊയിലാണ്ടി ശോഭിക വെഡിംഗ്സിൽ നടന്ന ചടങ്ങിൽ ജെ സി ഐ നാഷണൽ ട്രൈനറും ആയുർവേദ ഡോക്ടറും ആയ അഖിൽ എസ്. കുമാർ മുഖ്യാതിഥിയായി. ഡയറക്ടർ ഫൈസൽ കല്ലിൽ, ഷോറൂം മാനേജർ ഫാരിസ്, എച്ച്.ആർ.എക്സിക്യൂട്ടീവ്സ് ലിന്റ വർഗീസ്, മഞ്ജിമ എന്നിവർ പങ്കെടുത്തു.
ട്രെൻഡും ട്രഡീഷനും ഒരുമിക്കുന്ന ഓണക്കളക്ഷനുകളുമായാണ് ഇത്തവണയും മലബാറിന്റെ സ്വന്തം ശോഭിക വെഡ്ഡിംഗ്സ് എത്തുന്നത്. ഓണത്തിന്റെ നിറപ്പകിട്ടും ആഘോഷത്തിന്റെ ഉത്സാഹവും പ്രതിഫലിപ്പിക്കുന്ന മനോഹരമായ കളക്ഷനുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. പുതിയ ഡിസൈനുകളും ക്ലാസിക് ട്രഡീഷണൽ സ്റ്റൈലുകളും ഉൾക്കൊള്ളുന്ന സാരികൾ, മനോഹരമായ സെറ്റ് മുണ്ട്, ട്രെൻഡി കുർത്തകൾ, എത്‌നിക് വെയർ, കൂടാതെ ഫാമിലി മാച്ചിംഗ് കളക്ഷനുകളും ശോഭികയുടെ പ്രത്യേകതയാണ്. ഗുണമേന്മയും സ്റ്റൈലും ഒരുമിക്കുന്ന ഓരോ വസ്ത്രവും നിങ്ങളുടെ ഓണാഘോഷത്തിന് കൂടുതൽ ഭംഗി പകരുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ മികച്ച പിന്തുണയാണ് ശോഭിക വെഡ്ഡിംഗ്സിന്റെ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ശക്തിയെന്ന് മാനേജ്മെന്റ് അഭിപ്രായപ്പെട്ടു. തുടർന്ന് ശോഭിക വെഡിംഗ്‌സിലെ ജീവനക്കാർക്ക് ട്രെയിനിംഗ് പ്രോഗ്രാമും നടന്നു.





;




