പുരോഗമന കലാസാഹിത്യ സംഘം എസ് ജാനകി അനുസ്മരണം നടത്തി

കൊയിലാണ്ടി : പുരോഗമന കലാസാഹിത്യ സംഘം പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് മ്യുസിക്കൽ ബാൻ്റ് സംയുക്തമായി സംഘടിപ്പിച്ച് എസ്. ജാനകി അനുസ്മരണം ജൂലായ് 16 വ്യാഴം പൊയിൽക്കാവിലെ നടനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രശസ്ത ഗായകൻ സുനിൽ തിരുവങ്ങൂരു o , ഗസൽ ഗായിക സുസ്മിത ഗിരീഷ് എന്നിവർ മുഖ്യാതിഥികളായി.
പു.കാ സ . കൊയിലാണ്ടി മേഖലാ കമ്മറ്റി അംഗം കെ ഗീതാനന്ദൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പു.ക . സ . യൂണിറ്റ് സെക്രട്ടറി. പ്രഫ രാജ്മോഹൻ അനുസ്മരണഭാഷണം നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ. കമ്മറ്റി ചെയർമാൻ കെ ശശികുമാർ, സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് പി കെ രാജീവൻ സ്വാഗതവും ട്രഷറർ കെ.പ്രഭാകരൻ കിട്ടുസ് നന്ദിയും രേഖപ്പെടുത്തി
തുടർന്ന് പ്രഫ രാജ്മോഹൻ ,കെ. സുരഭി , റീന രാജൻ , ഭാഗ്യ ,ബാലകൃഷ്ണൻ മാസ്റ്റർ, സജേഷ്, സുരേഷ് മാസ്റ്റർ, ലീല , സജീവൻ, ധ്രുപത് തുടങ്ങി ഇരുപതോളം പ്രാദേശിക ഗായികാ ഗായകന്മാർ ജാനകി അമ്മക്ക് സംഗീതാർച്ചന നടത്തി.




;




