എന്‍ ഡി എ ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ കൊയിലാണ്ടി മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി

കൊയിലാണ്ടി : എന്‍. ഡി. എ. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം മുന്‍ മിസോറാം ഗവര്‍ണറും മായ കുമ്മനം രാജശേഖരന്‍ കൊയിലാണ്ടി മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി.

മേലൂര്‍ ശ്രീരാമകൃഷ്ണാശ്രമം മഠാധി സ്വാമി സുന്ദരാനന്ദയുമായും, മാതാ അമൃതാനന്ദമയീ മഠാധിപതി ബ്രഹ്‌മചാരി സുമേതാമാതൃ ചൈതന്യയുമായി ആശ്രമത്തിലും ചെങ്ങോട്ടുകാവില്‍ സേവാഭാരതി നിര്‍മ്മിച്ച് നല്‍കുന്ന വീട്ടിലും സന്ദര്‍ശിച്ചു. എസ്. എന്‍. ഡി. പി താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് കെ. എം. രാജീവനെയും, മണ്ഡലത്തിലെ പ്രധാന വ്യക്തികളെ കണ്ടു ചര്‍ച്ച നടത്തി.

ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് എസ്. ആര്‍. ജയ് കിഷ്, ജില്ലാ ട്രഷറര്‍ വി. കെ. ജയന്‍, സ്റ്റേറ്റ് കൗണ്‍സില്‍ മെംബര്‍ വായനാരി വിനോദ്, കെ. വി. സുരേഷ്, അഡ്വ. എ. വി. നിധിന്‍, ടി. പി. പ്രജിത്ത്, നഗരസഭ കൗണ്‍സിലര്‍ കെ. കെ. വൈശാഖ്, ജിതേഷ് കാപ്പാട്, കെ. പി. എല്‍. മനോജ്, അഭിന്‍ അശോക്, വാര്‍ഡ് മെംബര്‍ കെ. പി. സുധ തുടങ്ങിയവര്‍ കുമ്മനത്തെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!