രണ്ടാം തവണയും വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാന്‍ തീരുമാനിച്ച് രാഹുല്‍ ഗാന്ധി

വയനാട്: രണ്ടാം തവണയും വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാന്‍ തീരുമാനിച്ച് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ നിലപാട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും. ദക്ഷിണേത്യയിലെ പാര്‍ട്ടിയുടെ സാധ്യതകളെ വയനാട്ടിലെ പിന്മാറ്റം ബാധിച്ചേക്കും. ഇന്ത്യ സഖ്യത്തിന്റെ ഭാവിയെ സ്ഥാനാര്‍ത്ഥിത്വം ബാധിക്കുമെന്ന വാദവും രാഹുല്‍ ഗാന്ധി തള്ളി.

അതേസമയം ജനുവരി 14 മുതല്‍ രാഹുല്‍ ?ഗാ?ന്ധിയുടെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യു ടെ പേര് ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നാക്കി മാറ്റി. ‘ഭാരത് ജോഡോ ന്യായ് യത്ര’ എന്നാണ് പുതിയ പേര്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്നുമാകും യാത്ര ആരംഭിക്കുക. ‘ഭാരത് ജോഡോ യാത്ര’ ജനങ്ങളുടെ മനസില്‍ പതിഞ്ഞ ഒരു ബ്രാന്‍ഡായി മാറിയെന്ന് തങ്ങള്‍ക്ക് തോന്നിയതായും അതിനാലാണ് പേര് മാറ്റിയതെന്നും ജയറാം രമേശ് പറഞ്ഞു.

മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് വഴി അസമിലേക്ക് യാത്ര നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. മൊത്തത്തില്‍ 6700 കിലോമീറ്റര്‍ ദൂരമാണ് യാത്ര പിന്നിടുക. എല്ലാ ദിവസവും രാഹുല്‍ ഗാന്ധി സമൂഹത്തിന്റെ എല്ലാ കോണുകളിലുള്ള ആളുകളുമായും കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!