കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്ര മഹോത്സവം കൊടിയേറി

 

കൊയിലാണ്ടി: കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്ര മഹോത്സവം ക്ഷേത്രം തന്ത്രി മേപ്പാട് സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി കീഴേടത്ത് ഇല്ലം ശ്രീകണഠാപുരം മുരളീകൃഷ്ണന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറി.

3 ന് ബുധനാഴ്ച സമാപിക്കും. കൊടിയേറ്റ ദിവസം ഉച്ചയ്ക്ക് സമൂഹസദ്യയും, കലാമണ്ഡലം ശിവദാസന്‍മാരാരും സംഘവും അവതരിപ്പിച്ചതായമ്പകയും പ്രാദേശിക കലാകാരന്‍മാരുടെ വിവിധ പരിപാടികളും അരങ്ങേറി.

നാളെ വൈകു: 4 ന് ഇളനീര്‍ കുലവരവ്, 6.30ന് പഞ്ചാരിമേളം, നട്ടത്തിറ, കലശം തുള്ളല്‍, 10 ന് ഗാനമേള, പുലര്‍ച്ചെ 1 മണി വെള്ളാട്ട്, തിറ, 3 ന് വൈകീട്ട്. 3 മണി തീ കുട്ടിച്ചാത്തന്‍ വെള്ളാട്ട്, 3.30 ന് ഗുളികന്‍ വെള്ളാട്ട്, 4 മണി ഇളനീര്‍ കലവരവ്, 6.30ന് താലപ്പൊലി. 7.30 ന്. പാണ്ടിമേളം, രാത്രി .7.30 ന് ഭഗവതിയുടെ നടത്തിറ, ഗുളികന്‍ തിറ, പുലര്‍ച്ചെ 2 മണി തീ കുട്ടിച്ചാത്തന്‍ തിറ, ഭഗവതി തിറ .ഉത്സവം സമാപിക്കും

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!