കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജന്മദിന സന്ദേശ യാത്ര നടത്തി

മേപ്പയൂര്‍: കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജന്മദിന സന്ദേശ യാത്ര നടത്തി.കീഴരിയൂര്‍ സെന്ററില്‍ നിന്ന് ആരംഭിച്ച യാത്ര നടുവത്തൂരില്‍ സമാപിച്ചു. ജന്മദിന കെയ്ക്ക് മുറിച്ച് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്ക് വെച്ചു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, ഡി സി സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ടി. കെ. ഗോപാലന്‍, ഇടത്തില്‍ രാമചന്ദ്രന്‍, ജി. പി. പ്രീജിത്ത്, കെ. കെ. ദാസന്‍, കെ. വി. രജിത,
മുന്‍ ബ്ലോക്ക് ഭാരവാഹികളായ ചുക്കോത്ത് ബാലന്‍, ബി. ഉണ്ണികൃഷ്ണന്‍, മണ്ഡലം ഭാരവാഹികളായ ഒ. കെ. കുമാരന്‍, പി. കെ. ഗോവിന്ദന്‍, കെ. എം. വേലായുധന്‍, പഞ്ചായത്തംഗം കെ. ജലജ, സിറ്റാഡില്‍ സുലോചന, ടി. കെ. ഷിനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!