വി ഡി സതീശനെതിരെ ജാമ്യമില്ലാ വകുപ്പ് കേസ്: കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനവുമായി യുഡിഎഫ്

കൊയിലാണ്ടി: സെക്രട്ടറിയേറ്റിനു മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പിണറായി സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധ ഭീകര നടപടിയില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

സംസ്ഥാന യുഡിഎഫ് നേതൃത്വത്തിന്റെ ആഹ്വാനപ്രകാരമാണ്  പ്രതിഷേധ പ്രകടനം നടത്തിയത്. മഠത്തില്‍ നാണു, പി രത്‌നവല്ലി, മഠത്തില്‍ അബ്ദുറഹിമാന്‍, വി പി ഭാസ്‌കരന്‍ , രാജേഷ് കീഴരിയൂര്‍, മുരളി തോറോത്ത്, അന്‍വര്‍ ഇയ്യഞ്ചേരി, കെ പി വിനോദ്കുമാര്‍, രജീഷ് വെങ്ങളത്ത് കണ്ടി, തന്‍ഹീര്‍ കൊല്ലം, വി പി പ്രമോദ്, ടി അഷ്‌റഫ്,  മനോജ് പയറ്റുവളപ്പില്‍, സുനില്‍ വിയ്യൂര്‍, എ എം ഹംസ, ടി വി ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!