സര്‍ഗാലയ അന്താരാഷ്ട്ര കലാകരകൗശല മേള ഡിസംബര്‍ 22 മുതല്‍ ജനുവരി 8 വരെയായി നടക്കും



നെതര്‍ലന്‍ഡ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഡെസ്റ്റിനേഷന്സിന്റെ ലോകത്തെ ഏറ്റവും മികച്ച നൂറു സുസ്ഥിര വികസന സ്റ്റോറികളില്‍ ഇടം നേടി ‘അന്താരാഷ്ട്ര നേട്ടത്തിന്റെ നിറവിലാണ് സര്‍ഗാലയയുടെ 11 മത് വാര്‍ഷിക കലാകരകൗശല മേള സംഘടിപ്പിക്കുന്നത്. ഭാരത സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പ്, വസ്ത്ര മന്ത്രാലയം, കേരള സര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പ്, നബാര്‍ഡ് എന്നിവയുടെ സഹകരണത്തോടെ സര്‍ഗാലയ ഒരുക്കുന്ന സര്‍ഗാലയ ഇന്റര്‍നാഷണല്‍ ആര്‍ട്സ് ആന്റ് ക്രാഫ്റ്സ് ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം 22.12.2023നു വൈകുന്നേരം 6.30 മണിക്ക് എം. എല്‍. എ കാനത്തില്‍ ജമീല നിര്‍വ്വഹിക്കും. പയ്യോളി നഗരസഭാ ചെയര്മാന് .വി.കെ.അബ്ദുറഹിമാന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.
സര്‍ഗാലയ അന്താരാഷ്ട്ര കലാകരകൗശല മേള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയതും ഇന്ത്യയിലെ രണ്ടാമത്തേതും ആണ്. സര്ഗാലയയയുടെ 11മത് എഡിഷന് വാര്‍ഷിക കരകൗശലമേളയാണ് 2023 ഡിസംബര്‍ 22 മുതല്‍ 2024 ജനുവരി 8 വരെ 18 ദിവസങ്ങളിലായി സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം ശ്രീലങ്ക പാര്‍ട്ണര്‍ രാജ്യമായി മേളയില്‍ പങ്കെടുക്കും. 11 രാജ്യങ്ങളിലെ കരകൗശല വിദഗ്ധര്‍ മേളയില്‍ പങ്കെടുക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 400പരം കരകൗശല വിദഗ്ദ്ധര്‍ മേളയില്‍ പങ്കെടുക്കും.
400ല്‍പ്പരം കരകൗശല വിദഗ്ദര്‍ ഒരുക്കുന്ന കരകൗശല പ്രദര്‍ശന വിപണന മേള, ഭാരത സര്‍ക്കാര്‍ വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡവലപ്പ്മെന്റ് കമ്മിഷണര്‍ ഓഫ് ഹാന്‍ഡിക്രാഫ്ട്സ് ഒരുക്കുന്ന കരകൗശല പ്രദര്‍ശനം, സര്‍ക്കാര്‍ സര്‍ഗാലയ കേരള ആര്‍ട്സ് ആന്റ് ക്രാഫ്്സ് വില്ലേജ്, ഇരിങ്ങല്‍
വനം വന്യജീവി വകുപ്പ് ഒരുക്കുന്ന പ്രദര്‍ശന പവിലിയന്, സമഗ്ര ശിക്ഷ കേരള ഒരുക്കുന്ന സംസ്ഥാന ജേതാക്കളായ വിദ്യാര്‍ത്ഥി പ്രതിഭകളുടെ കരകൗശല പ്രദര്‍ശനം, പരിസ്ഥിതിയുടെ പരിരക്ഷക്ക് ഇലക്ട്രിക്ക് വാഹനങ്ങളുടെ . പ്രചാരണത്തിനായുള്ള ‘ഗ്രീന്‍ മൊബിലിറ്റി എക്സ്പോ’. കൂടാതെ വൈവിദ്ധ്യമേറിയ കലാപരിപാടികള്‍, കേരളീയ ഭക്ഷ്യ മേള, ഉസ്ബെക്കിസ്ഥാന് ഫുഡ് ഫെസ്റ്റ്, ഹൌസ് ബോട്ട്, പെഡല്‍, മോട്ടോര്‍ ബോട്ട് എന്നിവ ഒരുക്കുന്നുണ്ട്.
മലബാര്‍ മെഡിക്കല്‍ കോളേജും സഹാനി ഹോസ്പിറ്റല്‍ നന്തിയും ഒരുക്കുന്ന മെഡിക്കല്‍ സപ്പോര്‍ട്ട് ഡെസ്കും സൗജന്യ ബി.എല്‍.എസ് ട്രെയിനിങ് എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ വിശിഷ്യാ ഉത്തര കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെയും കരകൗശല മേഖലയുടെയും വികസനത്തിന് ഈ മേള മികച്ച സംഭാവനയാണ് നല്കി വരുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 2 ലക്ഷത്തില്‍പ്പരം സഞ്ചാരികള്‍ മേള കാലയളവില്‍ സര്ഗാലയയിലെത്തുമെന്നു പ്രതീക്ഷിക്കുന്നതായി കൊയിലാണ്ടി എം. എല്‍. എ . കാനത്തില്‍ ജമീല, സര്‍ഗാലയ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ .പി. പി. ഭാസ്ക്കരന്‍, ജനറല്‍ മാനേജര്‍ . ടി. കെ. രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജര്‍ എം. ടി. സുരേഷ് ബാബു, ക്രാഫ്ട്സ് ഡിസൈനര്‍ കെ. കെ. ശിവദാസന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.










