പോലീസ് – ഡി വൈ എഫ് ഐ നരനായാട്ടിനെതിരെ മാർച്ച് നടത്തി



കൊയിലാണ്ടി: പോലീസ്-ഡി.വൈ.എഫ്.ഐ നരനായാട്ടിനെതിരെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. കെ.പി.സി.സി മെമ്പർ പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മൂരളീധരൻ തോറോത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്കട്ടറിമാരായ രാജേഷ് കീഴരിയൂർ, വി.പി.ഭാസ്കരൻ, കെ.വിജയൻ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം , വി.ടി സുരേന്ദ്രൻ , കണ്ണൻ ഞ്ചേരി വിജയൻ , മാടഞ്ചേരി സത്യനാഥൻ , വി.കെ ശോഭന, ഏ.കെ ജാനിബ്, ജെറിൽ ബോസ്, ഷാജി തോട്ടോളി, അൻസാർ കൊല്ലം സംസാരിച്ചു










