പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പ് അങ്കണവാടി കലോത്സവം

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പ് അങ്കണവാടി കലോത്സവം കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. പൂക്കാട് ആരഭി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന കലോത്സവത്തിന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുമാരി ചൈത്രവിജയന്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിനകത്തുള്ള അഞ്ചു ഗ്രാമപഞ്ചായത്തുകളില്‍ നടന്ന കലോത്സവത്തില്‍ നിന്നും തിരഞ്ഞെടുത്ത കുരുന്നു കലാകാരന്മാരും കലാകാരികളും ആണ് ബ്ലോക്ക് കലോത്സവത്തില്‍ മാറ്റുരച്ചത്.

വിവിധ മത്സരയിനങ്ങളില്‍ നിന്ന് ഒന്നാമത് എത്തിയവര്‍ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, സിഡിപിഒ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുരുന്നുകള്‍ക്കും സര്‍ട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!