നഗരസഭയുടെ അഴിമതിക്കെതിരെ ബൂത്ത്തല പദയാത്രയുമായികോണ്‍ഗ്രസ്



കൊയിലാണ്ടി: നഗരസഭയിലെ അഴിമതിയും, സ്വജനപക്ഷപാതവും പൊതുജനങ്ങള്‍ക്ക് മുന്‍പാകെ തുറന്നു കാണിച്ചുകൊണ്ട് സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബൂത്ത് തല പദയാത്ര നടത്തി.
പയറ്റ് വളപ്പില്‍ 104ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്. ബൂത്ത് പ്രസിഡണ്ട് രാജു തട്ടാരി ജാഥ ക്യാപ്റ്റന്‍ ആയിരുന്നു.
മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണല്‍ അധ്യക്ഷത വഹിച്ചു. വൈകിട്ട് നടന്ന സമാപന പൊതുയോഗം ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. കേളോത്ത് അശോകന്‍ പതാക കൈമാറി. യാത്രയുടെ ഉദ്ഘാടനം നടേരി ഭാസ്‌കരന്‍ നിര്‍വഹിച്ചു.
മുരളി തോറോത്ത്, മഠത്തില്‍ അബ്ദുറഹ്മാന്‍, മനോജ് പയറ്റ് വളപ്പില്‍, സതീശന്‍ ചിത്ര, റീന കെ വി, രജീഷ് വെങ്ങളത്കണ്ടി, എം കെ സായീഷ് , ഷീബ സതീശന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീജു പി വി, ബിജിനി പാല്‍, ബിജു പി കെ, സീമാ സതീശന്‍, നിഷ ആനന്ദ്, രജിലേഷ് പി വി, എന്നിവര്‍ നേതൃത്വം നല്‍കി.








