സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി.



കൊയിലാണ്ടി: സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഹിന്ദു മുസ്ലിം വിവാഹം നടന്നാൽ മതേതരത്വം ആയെന്ന് സിപിഎം കരുതുന്നു. എസ്എഫ്ഐക്കും ഡിവൈഎഫ്ഐയ്ക്കുമെതിരെ ഗുരുതര ആരോപണമാണ് നാസർഫൈസി ഉന്നയിക്കുന്നത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നു.
സിപിഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഹിന്ദു മുസ്ലിം വിവാഹ നടന്നാൽ മതേതരത്വം ആയെന്നാണ് അവർ കരുതുന്നതെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണം. എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു നാസർ ഫൈസി കൂടത്തായി.








