ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി കൊയിലാണ്ടി പയ്യോളി ബാര്‍ അസോസിയേഷന് കൊയിലാണ്ടി ജുഗല്‍ ടര്ഫില്് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു



ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി സ്പോര്‍ട്സ്മാന്‍ഷിപ്പ്(Q B A) സംഘടിപ്പിച്ച കൊയിലാണ്ടി ബാര്‍ അസോസിയേഷനും പയ്യോളി ബാര്‍ അസോസിയേഷനും തമ്മില്‍ സ്വഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.
കൊയിലാണ്ടി സബ് ജഡ്ജ് വിശാഖ് വി എസ് മത്സരം ഉത്ഘാടനം ചെയ്തു. മത്സരത്തില്‍ പയ്യോളി ബാര്‍ അസോസിയേഷന് വിജയിച്ചു. പയ്യോളി ബാര്‍ അസോസിയേഷന് പ്ലയെര്‍ അഡ്വ അര്‍ഷാദ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്, കൊയിലാണ്ടി ബാര്‍ അസോസിയേഷന് പ്ലയെര്‍ അഡ്വ സാബിത്ത് മികച്ച ബാറ്റിസ്മാന്‍ ആയും, പയ്യോളി ബാര്‍ അസോസിയേഷന് പ്ലയെര്‍ ബിലാല്‍ മികച്ച ബൗളര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.
കൊയിലാണ്ടി ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ സി എസ് ജെതീഷ് ബാബു വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു പയ്യോളി ടീം ക്യാപ്റ്റന്‍ അഡ്വ പി പി ഹാഷിക്ക് ട്രോഫി ഏറ്റുവാങ്ങി. അഡ്വ പി ജെതിന്‍ സ്വാഗതം പറഞ്ഞ സമ്മാനദാന ചടങ്ങില്‍ അഡ്വ പി ടി. ഉമേന്ദ്രന്‍ അധ്യക്ഷന്‍ ആയി, അഡ്വ കെ അശോകന്, അഡ്വ വി സത്യന്, അഡ്വ എ വിനോദ്കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു










