നവകേരള സദസ്സ്: പേരാമ്പ്ര മണ്ഡല സംഘാടകസമിതി ഓഫീസ്‌ തുറന്നു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പേരാമ്പ്ര മണ്ഡല സംഘാടകസമിതി ഓഫീസ് ടി.പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗവ. റസ്റ്റ് ഹൗസിന് സമീപത്താണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.

ചടങ്ങിൽ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സ് നവംബർ 24ന് വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുക.

ചെണ്ടമേളം, കഥകളി കലാരൂപം എന്നിവ ഉൾക്കൊള്ളിച്ച് ചെമ്പ്ര റോഡിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്രയിൽ
വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവർ ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു. സംഘാടക സമിതി വൈസ് ചെയർമാൻ എസ് കെ സജീഷ്, സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ കെ കുഞ്ഞമ്മദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

തുടർന്ന് സംഘാടക സമിതിയുടെ അവലോകന യോഗം ചേർന്നു. വിവിധ സബ് കമ്മിറ്റികൾ, പഞ്ചായത്ത് തല സമിതികൾ എന്നിവയുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!