ഉപജില്ല കായിക മേള; ചേമഞ്ചേരി യുപി സ്കൂൾ എൽപി-യുപി വിഭാഗം ചാമ്പ്യന്മാർ



ചേമഞ്ചേരി: മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍
സ്റ്റേഡിയത്തിൽ നടന്ന കൊയിലാണ്ടി ഉപജില്ല സ്കൂൾ കായിക മേളയിൽ ചേമഞ്ചേരി യു. പി. സ്കൂൾ. എൽ. പി – യു. പി വിഭാഗം ചാമ്പ്യന്മാരായി.
അറുപതോളം സ്കൂളുകളെ മറികടന്നാണ് ഈ മികച്ച നേട്ടം കൈവരിച്ചത്. എൽ. പി മിനി, എൽ. പി കിഡ്ഡീസ് ചാമ്പ്യൻഷിപ്പും എൽ. പി. വിഭാഗം ഓവറോൾ, എൽ. പി. – യു. പി. ഓവറോളും ഇവർ നേടി.
രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് അഫ്രീദ് എൽ. പി. മിനി ബോയ്സ് വ്യക്തിഗത ചാമ്പ്യനായി.








