ശശി തൊറോത്തിനേയും, പി.ബാലൻ മാസ്റ്ററേയും അനുസ്മരിച്ചു.

ജനശ്രീ സുസ്ഥിരവികസന മിഷൻ കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ ചെയർമാനായിരുന്ന ശശി തൊറോത്തിന്റേയും മണ്ഡലംസഭാ സെക്രട്ടറിയായിരുന്ന പി. ബാലൻ മാസ്റ്ററുടേയും ചരമവാർഷിക ദിനം ജനശ്രീ ബ്ലോക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.

സി കെ ജി സെന്ററിൽനടന്ന അനുസ്മരണ സമ്മേളനം കെ. പി. സി. സി. മെമ്പർ പി. രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങൾ ശിഥിലമാവുകയും, സാമൂഹ്യ ജീവിതത്തിൽ അരക്ഷിതത്വം പടരുകയും ചെയ്യുന്ന പുതിയ കാലത്ത് കുടുംബ കൂട്ടായ്മയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ജനശ്രീയുടെ പ്രസക്തി വർദ്ധിച്ചു വരികയാണന്ന് ടീച്ചർ പറഞ്ഞു.

കെ. പി. സി. സി. മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ശശി തൊറോത്ത് – ബാലൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ്സിന്റെ തകർച്ച ആഗ്രഹിച്ചവർപോലും കോൺഗ്രസ്സിന്റെ തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന കാലമാണന്നും ഇന്ത്യ ഒരു ജനാധിപത്യ-മതേതര രാജ്യമായി നിലനില്ക്കണമെങ്കിൽ കോൺഗ്രസ്സ് ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് ചെയർമാൻ വി. വി. സുധാകരൻ അധ്യക്ഷതവഹിച്ചു.
നഗരസഭാ കൗൺസിലർമാരായ കേളോത്ത് വത്സരാജ്, മനോജ് പയറ്റുവളപ്പിൽ, ബ്ലോക്ക് കോ – ഓർഡിനേറ്റർ ആലിക്കോയ പുതുശ്ശേരി, മണ്ഡലം ചെയർമാന്മാരായ ടി. പി. രാഘവൻ, സി. സുന്ദരൻ, എം. കെ. അൻസാർ, രമ ചെറുകുറ്റി, പി. എം.അഷ്റഫ്, നാണി  പി. പി,നിഷ പയറ്റുവളപ്പിൽ, ജനറ്റ് പാത്താരി, കാർത്തി മേലോത്ത്, കെ. ദാമോദരന്‍, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!