കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറി പ്രൊഫസർ ടി. എം. അബ്ദുറഹ്മാന്‍ കരുവിശ്ശേരി (83) അന്തരിച്ചു.

കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറി പ്രൊഫസർ ടി. എം. അബ്ദുറഹ്മാന്‍ കരുവിശ്ശേരി (83) അന്തരിച്ചു. ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്ഥാന ഫുട്‌ബോള്‍ റഫറി ബോര്‍ഡ് ചെയര്‍മാന്‍, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ കലിക്കറ്റ് എന്‍ഐടി കായിക വിഭാഗം മേധാവി, എന്‍ ഐ ടി കലിക്കറ്റ് സര്‍വകലാശാലയുടെ ഭാഗമായിരുന്ന കാലത്ത് അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ നിരവധി താരങ്ങളെ സംഭാവന ചെയ്തു.

നെഹ്‌റു കപ്പ് സംഘാടക സമിതി ജനറല്‍ സെക്രട്ടറി, കോഴിക്കോട്
ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെപ്റ്റ് ഫുട്‌ബോള്‍ നഴ്‌സറി ചിഫ് അഡൈ്വസര്‍ എന്നിനിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ: പരേതയായ തൈക്കണ്ടി സി കെ പി പാത്തുട്ടി. മക്കള്‍: സകീന, സബീന , സി കെ പി ഷാനവാസ്, ഷെമി.

മയ്യത്ത് നമസ്‌കാരം നാളെ (2/10/23) രാവിലെ 9.00 മണിക്ക് കാരപ്പറമ്പ് ജുമാ മസ്ജിദില്‍, ശേഷം ഉച്ചക്ക് ഒരു മണിക്ക് തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ കബറടക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!