സബ് ജില്ലാതല ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മല്‍സരത്തില്‍ കൊയിലാണ്ടി ജി വി എച്ച് എസ് എസ് ജേതാക്കളായി



കൊയിലാണ്ടി: കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടന്ന സബ് ജില്ലാതല ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മല്‍സരത്തില്‍ കൊയിലാണ്ടി ജി വി എച്ച് എസ് എസ് ജേതാക്കളായി. ഫൈനല്‍ മല്‍സരത്തില്‍ ഗവ. മാപ്പിള എച്ച്.എസ്.എസ്.നെ പരാജയപ്പെടുത്തിയാണ് വിജയം കരസ്ഥമാക്കിയത്.
ഗേള്‍രഹിത സമനിലയില്‍ പിരിഞ്ഞ കളിയില്‍ ടൈബ്രേക്കറില്‍ 4-1 ന് പരാജയപ്പെടുത്തിയാണ് ജി. വി. എച്ച്. എസ് വിജയിച്ചത്. നേരത്തെ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും ജി.വി.എച്ച്.എസ്.എസ്. ജേതാക്കളായിരുന്നു.












