ഗവ കോളേജിൽ ഡിഗ്രി, പി ജി പ്രോഗ്രാമുകളിൽ സീറ്റ് ഒഴിവ്

2023-24 അധ്യയന വർഷത്തിൽ കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ ഡിഗ്രി, പി ജി പ്രോഗ്രാമുകളിൽ സീറ്റ് ഒഴിവ്.
ബി എസ് സി കെമിസ്ട്രിക്ക് എസ്.ടി വിഭാഗത്തിന് മൂന്ന് സീറ്റും ഒ ബി എക്സ് വിഭാഗത്തിന് ഒരു സീറ്റും, ബി എസ് സി കമ്പ്യൂട്ടർ സയൻസിന് എസ്.ടി വിഭാഗത്തിന് രണ്ട് സീറ്റും ബി എ ഡെവലപ്പ്മെന്റ് ഇക്കണോമിക്സിന് എൽ സി വിഭാഗത്തിന് ഒരു സീറ്റും ഒഴിവുണ്ട്. ബി എ ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷന് ഒ ബി എക്സ് വിഭാഗത്തിന് ഒരു സീറ്റും ബി എ ഹിസ്റ്ററി, ബി എ ഡെവലപ്പ്മെന്റ് ഇക്കണോമിക്സ്, ബി കോം,ബി എസ് സി കമ്പ്യൂട്ടർ സയൻസ്,ബി എസ് സി കെമിസ്ട്രി,ബി എ ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങൾക്ക് പി ഡബ്ല്യൂ ഡി വിഭാഗത്തിലും സീറ്റ് ഒഴിവുകൾ ഉണ്ട്.

പി.ജി പ്രോഗ്രാമുകളിൽ എം കോം ഫിനാൻസ് കോഴ്സിൽ എസ് ടി വിഭാഗത്തിൽ നാല് സീറ്റും പിബ്ല്യൂഡി വിഭാഗത്തിൽ ഒരു സീറ്റും, എം.എ ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷനിൽ എസ്.സി,എസ്.ടി, ഇ ഡബ്ല്യൂ എസ്, പി ഡബ്ല്യൂ ഡി വിഭാഗങ്ങളിൽ ഒരു സീറ്റ് വീതവും ഒഴിവുകൾ ഉണ്ട്. എം എ ഹിസ്റ്ററിക്ക് പി ഡബ്ല്യൂ ഡി വിഭാഗത്തിൽ ഒരു സീറ്റും എം എ ഇക്കണോമിക്സ് കോഴ്സിന് എസ് ടി, പി ഡബ്ല്യൂ ഡി വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതവും ഒഴിവുകൾ ഉണ്ട്. താത്പര്യമുള്ള കാലികറ്റ് യൂണിവേഴ്സിറ്റി യുജി പിജി, എൻട്രൻസ് പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12 ന് ഉച്ചക്ക് 1 മണിക്ക് മുൻപായി കോളേജ് ഓഫീസിൽ ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!