ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു

മുചുകുന്ന്: ഹിരോഷിമ -നാഗസാക്കി ദിനത്തിൽ മുചുകുന്ന് നോർത്ത് യു. പി .സ്കൂൾ ‘പച്ചപ്പ്’ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.

യുദ്ധം മാനവരാശിയെ നാശത്തിലേക്ക് നയിക്കുന്ന ഒന്നാണെന്നും യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിൽ ഓരോരുത്തരും പങ്കാളികളാകുമെന്നും പ്രതിജ്ഞ എടുത്തു. ഹാത്തിം പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പ്രധാനധ്യാപിക ശ്രീജ പാലോളി, സീഡ് കോ-ഓർഡിനേറ്റർ എ. ടി. വിനീഷ്, ഇ. കെ. അരുൺ പ്രസാദ്, സ്കൂൾ ലീഡർ മെഹുൽ ഷാ എന്നിവർ സംസാരിച്ചു. സഡാക്കോ കൊക്കുനിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!