അപേക്ഷ ക്ഷണിച്ചു


കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ മൂന്നുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫൈബർ ഒപ്റ്റിക് ടെക്നോളജി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് : 9526871584, 7561866186

എ സി മെക്കാനിക്ക് താത്ക്കാലിക നിയമനം
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ എ സി മെക്കാനിക്ക് തസ്തികയിൽ 690 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 14-ന് 11.30ന് ഐഎംസിഎച്ച് എച്ച്ഡിഎസ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാക്കണം. പ്രായപരിധി: 18 വയസ്സിനും 40 വയസ്സിനും മധ്യേ. സർക്കാർ അംഗീകൃത ഐടിഐ/ എൻസിവിടി സർട്ടിഫിക്കറ്റ് ഇൻ എ സി ആന്റ് റഫ്രിജറേഷൻ മെക്കാനിക് ടെക്നോളജിയും എ സി ആന്റ് റഫ്രിജറേഷൻ ഇൻ മൾട്ടി സ്റ്റോർഡ് ബിൽഡിംഗിലുള്ള ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

കാട വളർത്തൽ പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാട വളർത്തൽ പരിശീലനം നൽകുന്നു.
ആഗസ്റ്റ് 17 രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ മലമ്പുഴയിലാണ് പരിശീലനം.
പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491- 2815454, 9188522713 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

ഹൃസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ.വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാഫഷണൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലി ചെയ്ൻ ആന്റ് ലോജിസ്റ്റിക്സ്, പ്രാെഫഷണൽ ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ, പ്രാെഫഷണൽ ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ് വിത്ത് ജി എസ് ടി, പ്രാെഫഷണൽ ഡിപ്ലോമ ഇൻ ഓയിൽ ആന്റ് ഗ്യാസ് എന്നീ ഹൃസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ് എസ് എൽ സി, പ്ലസ്ടു, ഐ ടി ഐ, ഡിപ്ലോമ, ബി-ടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക്
അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് – 8281723705.




