സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സമന്വയ കൊഴുക്കല്ലൂരും കൊയിലാണ്ടി വി ട്രസ്റ്റ് കാണ്ണാശുപത്രിയും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർമാൻ സുനിൽ വടക്കയിൽ അധ്യക്ഷത വഹിച്ചു. വി -ട്രസ്റ്റ്
കണ്ണാ ശുപത്രി പി.അർ. ഒ വൈഷ്ണവ്, മിഹ്റാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഡോക്ടർ മേഘ, ഡോക്ടർ ഷേർലിൻ എന്നിവർ രോഗികളെ പരിശോധിച്ചു. സമന്വയ സെക്രട്ടറി കെ ടി ദിനേശൻ സ്വാഗതവും പ്രസിഡന്റ് പി കെ സത്യൻ നന്ദിയും പറഞ്ഞു




