മണിപ്പൂരിലെ കലാപത്തിനിരയായ ജനതയ്ക്ക് ഐക്യദാര്‍ഢ്യവും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ നിസ്സംഗതക്കെതിരെ പ്രതിഷേധവും: ആം ആദ്മി പാര്‍ട്ടി
കൊയിലാണ്ടി: മണിപ്പൂരിലെ കലാപത്തിനിരയായ ജനതയ്ക്ക് ഐക്യദാര്‍ഢ്യവും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ നിസ്സംഗതക്കെതിരെ പ്രതിഷേധവും ആം ആദ്മി പാര്‍ട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഗമം ജില്ലാ കൗണ്‍സിലംഗം രത്‌നാകരന്‍ തൂവയില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ തിരൂളി, ഷമീര്‍ കെ. എം. എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. സംഗമത്തില്‍ സയ്യിദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. ടി. പ്രദീപ് സ്വാഗതവും റിയാസ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.






