കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോലീസ്‌ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോലീസ്‌ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തു.  കണ്ണൂർ ചാലാട് സ്വദേശി ഷാജിത്താണ് ബുധനാഴ്ച അര്‍ധ രാത്രിയോടെയാണ് പോലീസ് സ്റ്റേഷനില്‍ സ്വയം ഹാജരായ ആള്‍ ഗ്രില്‍സില്‍ തലയിടിച്ച് പൊട്ടിച്ചതോടെ തലക്കേറ്റ മുറിവ് ഡ്രസ് ചെയ്യുന്നതിനും പരിശോധനക്കും വേണ്ടിയാണ് പോലീസ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

ഡോക്ടര്‍ പരിശോധനയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും അക്രമാസക്തനായി. തല കൊണ്ട് റൂമിലെ ഗ്ലാസുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. ഇയാളുടെ പരാക്രമം അത്യാഹിത വിഭാഗത്തെ ഭീതിയിലാഴ്ത്തി. ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്ന പോലീസും, ആശുപത്രി സെക്യൂരിട്ടി ജീവനക്കാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ചേര്‍ന്ന്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി, ആക്രമത്തില്‍ ഒരു പോലീസ്‌കാരനും പരിക്കേറ്റും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!