ശിശുദിനാഘോഷവും അനുമോദനവും സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: ജനകീയ വായനശാല & ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷവും, നല്ല മലയാളം സംസ്ഥാന കഥാരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ജന ആര്-നുള്ള അനുമോദനവും സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തംഗം കെ. എം. വിനോദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് എ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ നോര്‍ത്ത് നേതൃസമിതി ചെയര്മാന് പി. കെ. ഷിംജിത്ത് മുഖ്യപ്രഭാഷണം നടത്തി. ടി. കുഞ്ഞിക്കണ്ണന്, കെ. നാരായണന്, അഞ്ജന ആര് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെക്രട്ടറി കെ. രതീഷ് സ്വാഗതവും കെ. കെ. ലീല നന്ദിയും പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി ബാലവേദിയുടെ നേതൃത്വത്തില്‍ ശിശുദിന ക്വിസ് മത്സരവും വിവിധ വിഭാഗങ്ങള്‍ക്കായി വായനാ മത്സരവും നടന്നു.












