ചാനിയംകടവ് പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: തിരുവള്ളൂർ ചാനിയംകടവ് പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. വെള്ളൂക്കര റോഡ് കരിമ്പാലങ്കണ്ടി രാജൻ (60) ആണ് മരിച്ചത്.
രാത്രി വൈകി നിർത്തിവെച്ച തിരച്ചിൽ ഇന്ന് പുലർച്ചെ പുനരാരംഭിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ശോഭ. മകൻ: ജിഷ്ണുരാജ്.












