ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യാത്രക്കാരന് ഗുരുതരപരിക്ക്

കൊയിലാണ്ടി : പൊയില്‍ക്കാവില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന സ്‌കൂട്ടറാണ് ലോറിക്ക് പിന്നില്‍ ഇടിച്ചത്.
പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ദേശീയപാതയില്‍ ഇറക്കമുള്ള ഭാഗത്ത് നിരനിരയായി ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ദൂരെനിന്ന് വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതും സര്‍വീസ് റോഡ് പൂര്‍ത്തിയാകാത്തതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ദേശീയപാതയിലൂടെ സഞ്ചരിക്കേണ്ടിവരുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
രാത്രികാല പട്രോളിങ് ശക്തമാക്കുന്നതിനൊപ്പം വാഹന പാര്‍ക്കിങ്ങിന് കൃത്യമായ സ്ഥലം നിശ്ചയിച്ച് നല്‍കണമെന്നും ആവശ്യമുയരുന്നു.












