കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രൗഢോജ്ജ്വലമായ തുടക്കം

കൊയിലാണ്ടി: പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന ഈ വര്‍ഷത്തെ കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പ്രൗഢോജ്ജ്വലമായ തുടക്കമായി. കലോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കെ. പ്രവീണ്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വേദികള്‍ സമൂഹത്തിന് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

ചടങ്ങില്‍ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തസ്ലീന നാസര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി. ഷാനി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ടീച്ചര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ജി. ചിത്രേഷ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റുമാരായ എം. നിഷിത്ത് കുമാര്‍, സി.വി. അഖില്‍, ഹെഡ്മിസ്ട്രസ് കെ.സി. ബീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. രോഷ്‌നി വി.ആര്‍., ഷോമ ഷീനാലയം, വിവിധ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പ്രമുഖ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കലോത്സവത്തില്‍ ആറായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!