ജില്ലാ ഇന്ക്ലൂസീവ് കായിക മേളയ്ക്ക് മേപ്പയൂരില് തുടക്കമായി; ഗെയിംസ് സെലക്ഷന് ശനിയാഴ്ച കോഴിക്കോട്ട്

മേപ്പയൂര്: സമഗ്ര ശിക്ഷ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്ന്ന് സംഘടിപ്പിക്കുന്ന ജില്ലാ ഇന്ക്ലൂസീവ് കായിക മേളയ്ക്ക് മേപ്പയൂര് ജി. വി. എച്ച്. എസ്. എസ്. സ്റ്റേഡിയത്തില് ആവേശകരമായ തുടക്കം. ഭിന്നശേഷി കുട്ടികള്ക്കും ജനറല് വിഭാഗത്തിലെ കുട്ടികള്ക്കുമായി അത്ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിലാണ് കായിക മേളയില് സെലക്ഷന് നടക്കുന്നത്.
മേപ്പയൂര് സ്റ്റേഡിയത്തില് നടന്ന അത്ലറ്റിക്സ് സെലക്ഷനില് ജില്ലയിലെ 15 ബി. ആര്. സി കള്ക്ക് കീഴിലുള്ള പൊതുവിദ്യാലയങ്ങളില് നിന്നായി അഞ്ഞൂറോളം കായികതാരങ്ങള് പങ്കെടുത്തു. 4×100 റിലേ, 100 മീറ്റര് ഓട്ടം, മിക്സഡ് സ്റ്റാന്ഡിങ് ബോള് ത്രോ, മിക്സഡ് സ്റ്റാന്ഡിങ് ലോംഗ് ജമ്പ് തുടങ്ങിയ ഇനങ്ങളിലായിരുന്നു ജില്ലാതല അത്ലറ്റിക്സ് മത്സരങ്ങളും സെലക്ഷനും നടന്നത്. ഇന്ക്ലൂസീവ് കായിക മേളയുടെ ഗെയിംസ് മത്സരങ്ങളും സെലക്ഷനും വരുന്ന ശനിയാഴ്ച കോഴിക്കോട് ഈസ്റ്റ് ഹില് ഗവ. ഫിസിക്കല് എജുക്കേഷന് സ്റ്റേഡിയത്തില് വെച്ച് നടക്കും. ഗെയിംസ് ഇനങ്ങളില് നാനൂറോളം കായികതാരങ്ങള് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അത്ലറ്റിക്സ് സെലക്ഷന് മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് മുനീര് എരവത്ത് നിര്വ്വഹിച്ചു. വടകര റൂറല് എസ്. പി. മെറിന് ജോസഫ് മുഖ്യാതിഥിയായിരുന്നു. മേപ്പയൂര് ജി. വി. എച്ച്. എസ്. എസ്. പ്രിന്സിപ്പല് എം. സക്കീര് പതാക ഉയര്ത്തിയ ചടങ്ങില് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത അധ്യക്ഷത വഹിച്ചു.
എസ്.എസ്.കെ. ഡി.പി.സി. ഡോ. നിസാര് ചേലേരി, പി.ടി.എ. പ്രസിഡന്റ് വി. പി. ബിജു, കെ. രാജീവ് കുമാര് എന്നിവര് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുനില്, ബ്ലോക്ക് പഞ്ചായത്തംഗം നിഷാദ് പൊന്നംകണ്ടി, ഗ്രാമ പഞ്ചായത്ത് അംഗം സുനിത ആച്ചികുളങ്ങര, ഡി.പി.ഒ.മാരായ ഡോ. സെബാസ്റ്റ്യന് ജോണ്, പി. ഷമീര്, മുസ്തഫ പാലൊളി, ഷമീം അഹമ്മദ്, എസ്.എം.സി. ചെയര്മാന് ഷബീര് ജന്നത്ത്, ടി. സുനന്ദ, എം.എം. പ്രീതി, കെ.എം.എ. അസീസ്, എ.പി. ഇസ്മായില്, കെ. നാസിബ്, നസീര് ആനേരി, ആര്.വി. അബ്ദുള്ള, സുധാകരന് പുതുകുളങ്ങര, എം.എം. അഷ്റഫ്, ഉണ്ണികൃഷ്ണന് എടയിലാട്ട്, ബാബു കൊളക്കണ്ടി, കമ്മന മൊയ്തീന്, ശിവദാസ് ശിവപുരി, മേലാട്ട് നാരായണന് തുടങ്ങിയവര് സംബന്ധിച്ചു.
തുടര്ന്ന് നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്തംഗം നിഷാദ് പൊന്നങ്കണ്ടി നിര്വ്വഹിച്ചു. എസ്.എസ്.കെ. ഡി.പി.സി. ഡോ. നിസാര് ചേലേരി ചടങ്ങില് അധ്യക്ഷത വഹിച്ചു.












