മൂടാടിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ തിക്കോടി സ്വദേശി യുവാവ് മരിച്ചു.

കൊയിലാണ്ടി: മൂടാടിയിൽ ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ തിക്കോടി സ്വദേശി യുവാവ് മരിച്ചു. തിക്കോടി സ്വദേശി സജീർ (46) ആണ് മരിച്ചത്.
ഇന്നല രാത്രി 9.30ഓടെയാണ് അപകടം. സജീർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ സജീറിനെ പ്രദേശവാസികൾ ചേർന്ന് ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടവിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.












