കൊയിലാണ്ടി നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തകര്‍ക്ക് ആദരവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

കൊയിലാണ്ടി: സ്വച്ഛതാ ഹി സേവ, നമസ്തേ ശുചിത്വ ക്യാമ്പയിനുകളുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, സീവേജ് ആന്റ് സെപ്റ്റേജ് മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ എന്നിവരെ നഗരസഭ ആദരിച്ചു. നമസ്തെ പദ്ധതിയുടെ ഭാഗമായി വാലിഡേഷന്‍ പൂര്‍ത്തിയായ തൊഴിലാളികള്‍ക്കുള്ള ആയുഷ്മാന്‍ കാര്‍ഡ് വിതരണവും ഇതോടൊപ്പം നടന്നു.
കൊയിലാണ്ടി നഗരസഭ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ യു.കെ. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ശുചീകരണ തൊഴിലാളികളുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സി. ടി. ബിന്ദു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുധീഷ് എ. പി. സ്വാഗതം ആശംസിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുധാകരന്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ദൃശ്യ, കൗണ്‍സിലര്‍മാരായ ജയദേവന്, ഷെമീം, രമ്യ മനോജ്, ഹയറുന്നീസ, ദിനേശന്, നഗരസഭ സെക്രട്ടറി പാര്‍വ്വതി ചന്ദ്രന് KAS എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. സുനില്‍ കുമാര്‍ യോഗത്തിന് നന്ദി രേഖപ്പെടുത്തി.












