നടേരിയില്‍ സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സംഗമം സംഘടിപ്പിച്ചു

നടേരി: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ 43-ാമത് ചരമ വാര്‍ഷിക ദിനത്തില്‍ നടേരി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ എം. കെ. അബ്ദുള്‍ അലി അധ്യക്ഷത വഹിച്ചു. സമദ് പൂക്കാട് അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നിസാം കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ സി.എച്ച്. മുഹമ്മദ് കോയ നല്‍കിയ സമാനതകളില്ലാത്ത സംഭാവനകളെ നേതാക്കള്‍ ചടങ്ങില്‍ അനുസ്മരിച്ചു. എന്‍. കെ. അബ്ദുള്‍ അസീസ്, എം. അബൂബക്കര്‍, ഫാസില്‍ പി. പി., ഫൈസല്‍ പി., നഗരസഭ കൗണ്‍സിലര്‍ ഹൈറുന്നിസ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സമദ് നടേരി സ്വാഗത പ്രസംഗവും സുഹൈല്‍ ടി. വി. നന്ദിയും രേഖപ്പെടുത്തി. പ്രാദേശിക മുസ്ലിം ലീഗ് പ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!