മൂടാടി ഹില്‍ബസാറില്‍ ‘വീടോളം’ പദ്ധതിയില്‍ ഹരിപ്രിയക്ക് ഒരുങ്ങുന്ന വീടിന്റെ പ്രവൃത്തി ഉദ്ഘാടനം കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നിയമസഭാ മണ്ഡലം എം.എല്‍.എ അഡ്വ. കെ. പ്രവീണ്‍ കുമാറിന്റെ വിപ്ലവകരമായ ജനകീയ ഭവനനിര്‍മ്മാണ പദ്ധതിയായ ‘വീടോളം’ പദ്ധതിയിലൂടെ മൂടാടി ഹില്‍ബസാറിലെ ഹരിപ്രിയക്ക് അനുവദിച്ച പുതിയ വീടിന്റെ പ്രവൃത്തി ഉദ്ഘാടനം കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. മണ്ഡലത്തില്‍ സ്വന്തമായി സുരക്ഷിതമായ പാര്‍പ്പിടമില്ലാത്ത സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ ഇടമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്  മാതൃകാ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നത്.

ചടങ്ങില്‍ യുഡിഎഫ്‌ മൂടാടി പഞ്ചായത്ത് ചെയര്‍മാന്‍ സി.കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് വിഭാവനം ചെയ്ത പദ്ധതിയിലൂടെ നിരവധി കുടുംബങ്ങള്‍ക്കാണ് ഇതിനകം തന്നെ കൈത്താങ്ങേകാന്‍ സാധിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.എല്‍.എ വ്യക്തമാക്കി. മഠത്തില്‍ നാണുമാസ്റ്റാര്‍, വി. പി. ഭാസ്‌കരന്‍, കെ. ടി. വിനോദന്‍, രാമകൃഷ്ണന്‍ കിഴക്കയില്‍, രൂപേഷ് കൂടത്തില്‍, പപ്പന്‍ മൂടാടി, രമ്യ സുര്‍ജിത്ത്, ചേനോത്ത് രാജന്‍, ആലിക്കുട്ടി ഹാജി, മുകുന്ദന്‍ ചന്ദ്രകാന്തം, തടത്തില്‍ അബ്ദുറഹിമാന്‍, റഫീക്ക് ഇയ്യത്താംകുനി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!