അരിക്കുളം കെ.പി.എം. എച്ച്.എസ്.എസ് ചെയര്മാന് മുഹമ്മദ് നിഹാലിന് നമ്പ്രത്ത്കരയില്‍ സ്വീകരണം നല്കി

കൊയിലാണ്ടി: അരിക്കുളം കെ.പി.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ യൂണിയന് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എന്‍.എസ്. മുഹമ്മദ് നിഹാലിനെ നമ്പ്രത്ത് കര ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, വനിതാലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംയുക്തമായി ആദരിച്ചു.
സ്വീകരണ സമ്മേളനം കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.യു. സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് മുസ്ല്യാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സുഹൈല്‍ അരിക്കുളം മുഖ്യപ്രഭാഷണം നടത്തി.യൂണിയന് ചെയര്മാന് മുഹമ്മദ് നിഹാലിനുള്ള ശാഖാ കമ്മിറ്റിയുടെ ഉപഹാരങ്ങള്‍ കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.യു. സൈനുദീന്‍, ഡോ. ഫാത്തിമ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ സിദ്ദീഖ് പളളിക്കല്‍, അബ്ദുല്‍ അസീസ് നമ്പ്രത്ത്കര, എ. മൊയ്തീന് മാസ്റ്റര്‍ എന്നിവരും, അനുമോദനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ചെയര്മാന് മുഹമ്മദ് നിഹാലും സംസാരിച്ചു. മമ്മദ് പുതിയോട്ടില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മിഷാല്‍ നന്ദി രേഖപ്പെടുത്തി.












