ഹനീഫ കുറുവങ്ങാടിന്റെ ‘നേര്‍ക്കാഴ്ചകള്‍’ പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഹനീഫ കുറുവങ്ങാടിന്റെ പുതിയ പുസ്തകം ‘നേര്‍ക്കാഴ്ചകള്‍’ പ്രകാശനം ചെയ്തു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രമുഖ എഴുത്തുകാരന്‍ യു. കെ. കുമാരന്‍, അലി അരങ്ങാടത്തിന് പുസ്തകത്തിന്റെ ആദ്യപ്രതി നല്‍കിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ. സജീവ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ. ശാന്ത പുസ്തക പരിചയം നടത്തി.

ചടങ്ങില്‍ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. വാരിജാക്ഷന്‍, അലി അരങ്ങാടത്ത്, വാര്‍ഡ് മെമ്പര്‍ ബീന, ടി. ഗംഗാധരന്‍, രാഗം മുഹമ്മദാലി, അബൂബക്കര്‍, എന്‍. വി. മുരളി, മൂസ പി. എരമംഗലം എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പുസ്തകത്തിന്റെ രചയിതാവ് ഹനീഫ കുറുവങ്ങാട് ചടങ്ങില്‍ മറുമൊഴി നല്‍കി. എന്‍. വി. ബാലകൃഷ്ണന്‍ സ്വാഗതവും വിനോദ് കുമാര്‍ കണയങ്കോട് നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!