ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 24ന് രാവിലെ പത്തര മുതൽ ഒന്നു വരെ ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള ബ്രാഞ്ച്മാനേജർ,സ്റ്റോർഅസിസ്റ്റന്റ്,ടെറിട്ടറി മാനേജർ,സെയിൽസ് ഓഫീസർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, സെയിൽസ് ഡെവലപ്മെന്റ് മാനേജർ, ഫിനാൻഷ്യൽ കൺസൾട്ടന്റ്, ഫിനാൻഷ്യൽ കൺസൾട്ടന്റ് കരിയർ പ്രോഗ്രാം, ട്രെയിനി വെയിറ്റർ, വെയിറ്റർ കിച്ചൻ ട്രെയിനി,മൾട്ടി ടാസ്കിങ് ടെക്നീഷ്യൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, പ്ലംബിംങ്ങ് ടെക്നീഷ്യൻ, ഡ്രൈവർ, പ്ലംബിംങ്ങ് ട്രെയിനി, ഇലക്ട്രിക്കൽ ട്രെയിനി,എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
യോഗ്യത: ബികോം,ബിരുദം,പ്ലസ് ടു, ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ/ ഡിപ്ലോമ എസ് എസ് എൽ സി

ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി രജിസ്ട്രേഷൻ സ്ലിപ്പ് കൊണ്ടുവന്ന് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ ഫീസ് ഒടുക്കി തിരിച്ചറിയൽ കാർഡിന്റെ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

ഫോൺ 04952370176,2370179

കൂടുതൽ വിവരങ്ങൾക്ക് കാലിക്കറ്റ് എംപ്ലോയബിലിറ്റിസെന്റർ(calicutemployabilitycentre )എന്ന ഫേസ്ബുക് പേജ് സന്ദർശിക്കാം.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!