കുറുവങ്ങാട് അക്വഡേറ്റിന് സമീപം കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

കൊയിലാണ്ടി: കുറുവങ്ങാട് അക്വഡേറ്റിന് സമീപം കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഇന്ന് പുലർച്ചെ 2.30ഓടെ ഉള്ളിയേരിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് കാര്യമായ പരിക്കില്ല.

വിവരമറിഞ്ഞെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് അപകടത്തിൽപ്പെട്ട കാർ റോഡരികിലേക്ക് മാറ്റി.

എസ്.എഫ്.ആർ.ഒ ബിജു കെ.പി.യുടെ നേതൃത്വത്തിൽ എഫ്.ആർ.ഒമാരായ നിധി പ്രസാദ് ഇ.എം., അനൂപ് എൻ.പി., ലിനീഷ് എം., രജിലേഷ് സി.എം., ഹോം ഗാർഡുമാരായ ഷൈജു പി.ടി., പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!