ഡെയറി പ്രൊമോട്ടര്‍ നിയമനം: അപേക്ഷാ തീയതി നീട്ടി

ഡെയറി പ്രൊമോട്ടര്‍ നിയമനം: അപേക്ഷാ തീയതി നീട്ടി

ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡെയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14ന് വൈകീട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു.

കുന്ദമംഗലം, പയ്യോളി, ബാലുശ്ശേരി, കൊടുവള്ളി, കോഴിക്കോട്, ചേളന്നൂര്‍ ബ്ലോക്ക് പരിധിയിലുള്ളവര്‍ സെപ്റ്റംബര്‍ 16നും തൂണേരി, കുന്നുമ്മല്‍, വടകര, പന്തലായനി, പേരാമ്പ്ര, തോടന്നൂര്‍ ബ്ലോക്ക് പരിധികളിലുള്ളവര്‍ സെപ്റ്റംബര്‍ 17നും കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും അസല്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0495 2371254.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!